‘പോസ്റ്റ് നീക്കം ചെയ്തത് കളക്ടർക്കെതിരെ അധിക്ഷേപം ഉണ്ടായതിനെ തുടർന്ന്, സമ്മർദ്ദത്താലല്ല’; ചിറ്റയം ഗോപകുമാർ

പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ കുഞ്ഞുമായി ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചതല്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പോസ്റ്റ് നീക്കം ചെയ്തത് കളക്ടർക്കെതിരെ കമന്റുകളിലൂടെ അധിക്ഷേപം ഉണ്ടായ സാഹചര്യത്തെ തുടർന്നാണെന്നും വിശദീകരണം. തന്റെ ഒപ്പമുള്ള ആളാണ് പോസ്റ്റ് നീക്കം ചെയ്തത്. പോസ്റ്റ് നീക്കം ചെയ്തതിന് താൻ പേജ് കൈകാര്യം ചെയ്യുന്ന ആളെ ശകാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മകനുമായി സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കളക്ടറെ പുകഴ്ത്തിയിട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ ചിറ്റയം ഗോപകുമാറിന്റെ പേജിൽ നിന്നും പോസ്റ്റ് പിൻവലിച്ചിരുന്നു.
Read Also: പൊതുപരിപാടിയില്‍ കൈക്കുഞ്ഞുമായി കളക്ടര്‍ ദിവ്യ എസ് അയ്യര്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.എസ് ശബരീനാഥന്‍
പൊതുവേദിയില്‍ കുഞ്ഞുമായി വന്ന പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്. കളക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും അനുകരണീയമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കളക്ടറുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ മറുപടി നല്‍കിയിരുന്നു . ഫേസ്ബുക്ക് കുറിപ്പിലാണ് ശബരീനാഥന്റെ പ്രതികരണം.
Story Highlights: Chittayam Gopakumar Response On Facebook Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here