രാജസ്ഥാനിൽ കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ ശേഷം 38 കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ്. മാതാപിതാക്കളെയും, മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജോധ്പൂർ ജില്ലയിലെ പീൽവ ഗ്രാമത്തിലാണ് സംഭവം.
ഫാമിൽ ജോലി ചെയ്യുന്നതിനിടെ അച്ഛൻ സോനാറാമിനെ (65) കോടാലി ഉപയോഗിച്ച് പ്രതിയും മകനുമായ ശങ്കര് ലാൽ കൊലപ്പെടുത്തി. പിന്നീട് അമ്മ ചമ്പ (55), മക്കളായ ലക്ഷ്മൺ (14), ദിനേശ് (8) എന്നിവരെയും ഇതേ കോടാലി കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് എസ്എച്ച്ഒ ബദ്രി പ്രസാദ് പറഞ്ഞു. പിന്നീട് മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു.
ശേഷം അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ശങ്കര് ലാൽ അവിടെയുള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകം വീട്ടിലുണ്ടായിരുന്ന ഭാര്യയും മറ്റ് കുടുംബാംഗങ്ങളും അറിയാത്തതിനാൽ പ്രതി ഇവരെ മയക്കുമരുന്ന് നൽകി ഉറക്കിയതായി സംശയിക്കുന്നുണ്ടെന്ന് പ്രസാദ് പറഞ്ഞു. ശനിയാഴ്ച രാവിലെ ജലസംഭരണിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
Story Highlights: Man Kills 4 of Family Dies By Suicide In Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here