വിലക്കയറ്റത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരോ, സംസ്ഥാനസര്‍ക്കാരോ?; ട്വന്റിഫോര്‍ യുട്യൂബ് പോളിന്റെ ഫലമറിയാം…

വിലക്കയറ്റത്തിന് ഉത്തരവാദി ആരെന്ന ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. പതിമൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പോളില്‍ 42000 ട്വന്റിഫോര്‍ പ്രേക്ഷകര്‍ പങ്കെടുത്തു. വിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് 57 ശതമാനം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ 28 ശതമാനം പേര്‍ വോട്ടുചെയ്തു. അന്താരാഷ്ട്ര സാഹചര്യമാണ് വിലക്കയറ്റത്തിന് കാരണമെന്ന് 15 ശതമാനം പ്രേക്ഷകരും അഭിപ്രായം രേഖപ്പെടുത്തി. (who is responsible for inflation twenty four youtube poll results)
സംസ്ഥാനം പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറുന്നതാണ് വിലക്കയറ്റം ഈ വിധം ഉയരാന്‍ കാരണമാകുന്നതെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില ഈ വിധത്തില്‍ ഉയരുന്നതിന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും തുല്യ പങ്കുണ്ടെന്ന് ചില പ്രേക്ഷകര്‍ പോളില്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റത്തിന് ജിഎസ്ടിയെ പഴിക്കുന്നവരുമുണ്ട്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു. അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. വില വര്‍ധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍.
Story Highlights: who is responsible for inflation twenty four youtube poll results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here