Advertisement

കോയമ്പത്തൂർ കാർ സ്​ഫോടനം: ജമാഅത്ത് സംഘം ഈശ്വരൻകോവിൽ സന്ദർശിച്ചു

November 5, 2022
2 minutes Read

കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​​ലു​ണ്ടാ​യ കാ​ർ സ്​​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷം ലഘൂകരിക്കുകയും ​മ​ത സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ ജ​മാ​അ​ത്ത്​ സം​ഘ​ട​ന പ്ര​തി​നി​ധി​സം​ഘം ഈ​ശ്വ​ര​ൻ കോ​വി​ൽ സ​ന്ദ​ർ​ശി​ച്ചു. ​ വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ 15ഓ​ളം പ്ര​തി​നി​ധി​ളാണ് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​ത്.(coimbatore blast masjid committee visit kottai easwaran temple)

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല ജ​മാ​അ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന​യാ​ത്തു​ല്ല നേ​തൃ​ത്വം ന​ൽ​കി. ക്ഷേ​ത്ര​പൂ​ജാ​രി​മാ​രും ബന്ധപ്പെട്ട അ​ധി​കൃ​ത​രും ചേ​ർ​ന്ന്​ പ്ര​തി​നി​ധി​ക​ളെ ഷാ​ള​ണി​യി​ച്ച്​ വ​ര​വേ​റ്റു. തു​ട​ർ​ന്ന്​ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ചായ സ​ൽ​ക്കാ​ര​വും ഹ്ര​സ്വ ച​ർ​ച്ച​യും ന​ട​ന്നു.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ഏ​തൊ​രു നീ​ക്ക​വും മു​ഴു​വ​ൻ മാനവിഭാഗങ്ങളും ഒ​ത്തൊ​രു​മി​ച്ച്​ നേ​രി​ടു​മെ​ന്ന്​ ഇ​നാ​യ​ത്തു​ല്ല മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ഒ​ക്​​ടോ. 23നാ​ണ്​ ഈശ്വരൻ കോ​വി​ലി​ന്​ മു​ന്നി​ൽ​വെ​ച്ച്​ കാ​ർ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​തി​ൽ ജ​മേ​ഷ്​ മു​ബീ​ൻ(29) കൊല്ലപ്പെട്ടിരുന്നു. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​റു​പേ​രെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. കേ​സ്​ നി​ല​വി​ൽ എൻഐഎയാണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.

Story Highlights: coimbatore blast masjid committee visit kottai easwaran temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top