Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ ഫലങ്ങള്‍

November 5, 2022
2 minutes Read

ഗുജറാത്തില്‍ ബിജെപി അധികാര തുടര്‍ച്ച നേടുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. പുറത്തുവന്ന രണ്ട് സര്‍വേകളും ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്.ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങിയ ഗുജറാത്തില്‍ സര്‍വ്വെ ഫലങ്ങള്‍ ബിജെപിയുടെ അധികാര തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വ്വെയില്‍ 182 സീറ്റില്‍ ബിജെപി 131 മുതല്‍ 139 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 31 മുതല്‍ 39 സീറ്റുകള്‍ വരെ നേടുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഏഴ് മുതല്‍ 15 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വ്വെ പറയുന്നു. ( gujarat election opinion polls predicts bjp win)

ഇന്ത്യ ടി വിയുടെ അഭിപ്രായ സര്‍വ്വെയില്‍ ബിജെപി 119 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് 59 സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു സീറ്റ് കിട്ടുമെന്നും സര്‍വ്വെ പറയുന്നു.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആം ആദ്മി ദേശീയ ജോയിന്റ് സെക്രട്ടറി ഇന്ദ്രനീല്‍ രാജ്ഗുരു കോണ്‍ഗ്രസില്‍ ചേര്‍ന്നത് എഎപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ 43 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചു കൊണ്ടാണ് പാര്‍ട്ടി നേതാവ് ഇന്ദ്രനീല്‍ രാജ്ഗുരു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് ഗുജറാത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഡോ.രഘു ശര്‍മ്മയുടേയും പി.സി.സി അദ്ധ്യക്ഷന്‍ ജഗ്ദിഷ് താക്കൊര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുഖ്‌റാം റതാവ എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്ഗ്രസ് പ്രവേശനം. അതിനിടെ കോണ്‍ഗ്രസ് 43 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്ത് വിട്ടു.രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്.

Story Highlights: gujarat election opinion polls predicts bjp win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top