Advertisement

സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലിസ് കുത്തിതുറന്നെന്ന പരാതി: അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി

November 5, 2022
3 minutes Read

സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലിസ് കുത്തിതുറന്ന സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സൈമണ്‍ ബ്രിട്ടോയുടെ മരണത്തിന് ശേഷം 2019 മുതല്‍ ഭാര്യ സീന ഭാസ്‌ക്കറും മകളും ഡല്‍ഹിയിലാണ് താമസം. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വടുതലയിലെ വീട്ടിലാണ് ഞാറക്കല്‍ പോലിസ് എത്തി വീട് കുത്തി തുറന്ന് പരിശോധന നടത്തിയത്. (home minister asked police to give report on seena bhasker complaint )

നടപടി ക്രമങ്ങള്‍ പാലിക്കാതെ താനില്ലാത്ത സമയം നോക്കി വീട് കുത്തി തുറന്നു എന്നും മകളുടെ ആഭരണങ്ങളും സൈമണ്‍ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ട്ടമായെന്നും കാണിച്ച് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കത്തികുത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതെന്നായിരുന്നു സംഭവത്തില്‍ ഞാറക്കല്‍ പോലീസിന്റെ വിശദീകരണം.

Story Highlights: home minister asked police to give report on seena bhasker complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top