‘മേയറുടെ നടപടിയില്‍ അത്ഭുതം തോന്നുന്നില്ല’; വി സിമാരുടെ നിയമനത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒഴിവുവന്ന തസ്തികകളിലേക്ക് പാര്‍ട്ടിക്കാരുടെ മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയര്‍ ചെയ്തത് നിയമലംഘനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആര്യ രാജേന്ദ്രന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇടതു പക്ഷത്തിന്റെ നയം ഇതാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയണം. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലും ഇത് തന്നെയാണ് നടക്കുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. (k sudhakaran against mayor arya rajendran)
ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിരുന്നു. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മേയര്‍ പറയുന്നു. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.
Read Also: ‘ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തിലല്ല നഗരസഭയില്‍ നിയമനങ്ങള്‍ നടക്കുന്നത്’; ആരോപണം അടിസ്ഥാനരഹിതമെന്ന് വി കെ പ്രശാന്ത്
തന്റെ കയ്യില്‍ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം. ഇങ്ങനെ ഒരു കത്ത് പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. പാര്‍ട്ടിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: k sudhakaran against mayor arya rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here