മലപ്പുറത്ത് അർജൻ്റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നുവീണു: വിഡിയോ

മലപ്പുറം എടക്കര മുണ്ടയിൽ അർജൻ്റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നുവീണു. ഇന്ന് രാവിലെ അർജൻ്റീന ആരാധകർ മുണ്ട അങ്ങാടിയിൽ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകൾ ഭാഗം അടർന്ന് താഴേക്ക് വീണത്. ഉടൻ തന്നെ ആരാധകരുടെ നേതൃത്വത്തിൽ പൊട്ടി വീണ ഭാഗം നിലം പതിക്കാതെ സംരക്ഷിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഏകദേശം 68 അടിയോളം ഉയരമുള്ള കൂറ്റൻ കട്ടൗട്ടാണ് തകർന്ന് വീണത്. ദിവസങ്ങളെടുത്ത് പൂർത്തിയാക്കിയ കട്ട് ഔട്ട് ഇന്ന് രാവിലെ അർജന്റീന ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയാണ് മുണ്ടയിലെ അങ്ങാടിയിൽ എത്തിച്ചത്. തുടർന്ന് കട്ടൗട്ട് ഉയർത്തുകയും ചെയ്തു. ഇതിനിടയിലാണ് കട്ടൗട്ടിൻ്റെ മുകൾ ഭാഗം പൊട്ടി താഴേക്ക് വീണത്.
ഏറെ തുക ചിലവഴിച്ചാണ് ആരാധകർ ഈ കട്ടൗട്ട് നിർമ്മിച്ചത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ തകർന്നുവീണ കട്ടൗട്ട് പുനർ നിർമാണം നടത്തി അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിക്കുമെന്ന് ആരാധകർ പറഞ്ഞു.
Story Highlights: malappuram messi cut out collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here