‘ഒരുപാട് കാര്യങ്ങൾ അവർക്ക് അനുകൂലമായിരുന്നു’; ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രതികരിച്ച് പാകിസ്താൻ

തങ്ങൾക്കെതിരെ കളിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായെന്ന് പാകിസ്താൻ താരം ഷാൻ മസൂദ്. ടോസ് വിജയിച്ചത് മുതൽ ഒട്ടേറെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിരുന്നു എന്നാണ് മസൂദ് പ്രതികരിച്ചത്. മത്സരത്തിൽ പാകിസ്താനെതിരെ 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
“ഞങ്ങൾക്ക് സാഹചര്യങ്ങൾ മുതലെടുക്കാനായില്ല. അവസാന പന്തിലാണ് ഇന്ത്യക്കെതിരെ തോറ്റത്. 8 പന്തിൽ 28 റൺസ് വേണ്ടപ്പോൾ ഞങ്ങൾ വിജയിക്കുമെന്ന് കരുതി. ഒരുപാട് കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിരുന്നു. അവർ ടോസ് ജയിച്ചു. ഇന്ത്യൻ ഇന്നിംഗ്സിൽ ബാറ്റിംഗ് എളുപ്പമായി. പക്ഷേ, മൊത്തത്തിൽ ഞങ്ങൾ നന്നായി കളിച്ചു. സിംബാബ്‌വെയ്ക്കെതിരെ ഞങ്ങൾക്ക് ചില പിഴവുപറ്റി. ഞങ്ങൾ പവർപ്ലേയിൽ നന്നായി പന്തെറിഞ്ഞില്ല. സാഹചര്യങ്ങൾ മുതലെടുത്തിരുന്നെങ്കിൽ നാല് കളിയും ഞങ്ങൾക്ക് വിജയിക്കാമായിരുന്നു. ഞങ്ങൾ സ്ഥിരത പുലർത്തേണ്ടതുണ്ട്.”- മസൂദ് പ്രതികരിച്ചു.
Story Highlights: shan masood india match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here