കളിക്കളം സ്കൂള്‍ കായിക മേളക്ക് നാളെ കൊടിയേറും

പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായിക മേളയായ കളിക്കളം നാളെ ആരംഭിക്കും. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നവംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് മേള നടക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും, 115 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ആറാമത് സംസ്ഥാനതല കായികമേളയാണിത്.
കായികമേളയുടെ ഉദ്ഘാടനം നവംബർ എട്ടിനു പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും. നവംബർ 10ന് വൈകിട്ട് മൂന്നുമണിക്ക് പട്ടിക വര്‍ഗവികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനദാനവും സമാപനസമ്മേളനത്തിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും.
Story Highlights: ‘kalikkalam’ school sports fair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here