മരിക്കാത്ത യുവാവ് മരിച്ചെന്ന് കേസെടുത്ത് പൊലീസ്; സത്യം അറിഞ്ഞത് ഇൻക്വിസ്റ്റിന് എത്തിയപ്പോൾ

കോഴിക്കോട് അപകടത്തിൽപ്പെട്ട് പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് മരിച്ചതായി കേസെടുത്ത് താമരശേരി പൊലീസ്. എന്നാൽ ഇൻക്വസ്റ്റിനെത്തിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. ( kerala police mistakenly takes case for accidental death )
മർകസ് നോളജ് സിറ്റി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി മുഹമ്മദലി വെള്ളിയാഴ്ച വൈകീട്ടാണ് താമരശേരി തച്ചംപൊയിൽ വച്ച് അപകടത്തിൽ പരുക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച രാവിലെയോടെ മുഹമ്മദലി മരിച്ചതായി നാട്ടിൽ പ്രചരിച്ചു. തുടർന്ന് നാട്ടുകാരിലൊരാൾ താമരശേരി പൊലീസ് സ്റ്റേഷനിൽ മരണ വിവരം അറിച്ചു. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇന്നലെ രാവിലെ താമേശേരി പൊലീസ് മെഡിക്കൽ കോളജ് മോർച്ചറിയിൽ ഇൻക്വസ്റ്റിനായി എത്തിയപ്പോഴാണ് അബദ്ധം മനസിലാകുന്നത്. മോർച്ചറിയിൽ മൃതദേഹം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദലി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്ന് മനസിലായി.
Story Highlights: kerala police mistakenly takes case for accidental death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here