കോഴിക്കോട് ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി

കോഴിക്കോട് ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി. പറമ്പിൽ ബസാർ വരിക്കോളി വീട്ടിൽ അനഘയാണ് ഒക്ടോബർ 27ന് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ഭർത്താവ് ശ്രീജേഷിനെതിരെയും ശ്രീജേഷിന്റെ അമ്മക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു.
2020 മാർച്ച് 25നായിരുന്നു ശ്രീജേഷിന്റെയും അനഘയുടെയും വിവാഹം. വിവാഹ ശേഷം 4 തവണയാണ് അനഘ സ്വന്തം വീട്ടിൽ വന്നത്. മകളെ കാണാത്തതിനെ തുടർന്ന് അമ്മയും സഹോദരിയും ഒരു ദിവസം ശ്രീജേഷിന്റെ വീട്ടിൽ തിരഞ്ഞുപോയി. എന്നാൽ അമ്മയോ മറ്റു ബന്ധുക്കളോ ഈ വീട്ടിൽ വരരുതെന്ന് ശ്രീജേഷ് ആവശ്യപ്പെട്ടു.
മകൾ പ്രസവിച്ചത് അറിഞ്ഞ അനഘയുടെ മാതാവ് വീണ്ടും ശ്രീജേഷിന്റെ വീട്ടിൽ എത്തി. എന്നാൽ ശ്രീജേഷ് മകളെ ഭീഷണിപ്പെടുത്തി അമ്മയ്ക്കെതിരെ പൊലീസിൽ കേസ് കൊടുപ്പിച്ചു. അനഘയുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നു രേഖമൂലം പൊലീസ് സ്റ്റേഷനിൽ നിന്ന് എഴുതി നൽകി. ശേഷം മകളെയോ പേരക്കുട്ടികളെയോ ഈ കുടുംബം കണ്ടിട്ടില്ല.
ഒന്നര വയസായ ഇരട്ടക്കുട്ടികളെ കിടത്തി ഉറക്കിയാ ശേഷമാണ് അനഘ ശ്രീജേഷിന്റെ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയോടെ വെങ്ങാലിയിൽ വച്ചു ട്രെയിനിനു മുൻപിൽ ചാടി മരിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീജേഷിനും മാതാവിനും എതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നി വകുപ്പ് പ്രകാരം കേസ് എടുത്തു. ഇപ്പോൾ കുട്ടികളെ കിട്ടാൻ കോടതി വഴി അപേക്ഷ നൽകിയിരിക്കുകയാണ് ഈ കുടുംബം.
Story Highlights: kozhikode suicide complaint husband mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here