സുപ്രിംകോടതി വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്: ജി സുകുമാരൻ നായർ

സാമ്പത്തിക സംവരണം ശരിവച്ച സുപ്രിംകോടതി വിധി സ്വാഗതം ചെയ്‌ത് എൻഎസ്എസ്. സാമൂഹിക നീതി നടപ്പായെന്ന് എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. മുന്നാക്ക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്.(nss welcomes supremcourt financial reservation)
സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ് എൻഎസ്എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജാതിയുടെ പേരിൽ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
പാവപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ല. നായർ സമുദായത്തിനു മാത്രമല്ല. മുഴുവൻ ജനങ്ങൾക്കും സംവരണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സാമ്പത്തിക അടിസ്ഥാനത്തിലാകണം സംവരണം നൽകേണ്ടത് സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹികനീതിയുടെ വിജയമാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
അതേസമയം സാമ്പത്തിക സംവരണം ശരിവച്ച് സുപ്രിം കോടതി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും ഒരു വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് പ്രകടിപ്പിച്ചത്.
Story Highlights: nss welcomes supremcourt financial reservation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here