Advertisement

പെൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

November 7, 2022
3 minutes Read

യുവതിയെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച പെൺസുഹൃത്ത് അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രാജസ്ഥാനി യുവതിയെ മധ്യപ്രദേശിൽ നിന്നുള്ള യുവതി വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ വീട്ടിലെത്തി ബഹളം സൃഷ്ട്ടിച്ചു. 10 ലക്ഷം രൂപ തന്നില്ലെങ്കിൽ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. (Woman Tries To Force Female Friend To Marry Her)

21 നും 25 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളും കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് രാംമൂർത്തി ജോഷി പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള യുവതിയാണ് നാഗൗറിലെ ലാഡ്‌നൂൺ പട്ടണത്തിലെ യുവതിയെ ശാരീരിക ബന്ധത്തിനും വിവാഹത്തിനും നിർബന്ധിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പെൺകുട്ടിയെ അപകീർത്തിപ്പെടുത്താൻ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.

10 ലക്ഷം രൂപയും യുവതി ആവശ്യപ്പെട്ടതായി ജോഷി പറഞ്ഞു. ‘ശനിയാഴ്‌ച രാത്രി ലാദ്‌നൂനിലെ യുവതിയുടെ വീട്ടിലെത്തി പെൺസുഹൃത്ത് ബഹളം സൃഷ്‌ടിക്കാൻ തുടങ്ങി. ആ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. ഇരയും കുടുംബാംഗങ്ങളും ഞായറാഴ്ച പൊലീസിൽ പരാതി നൽകി. പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും പണം തട്ടാൻ ശ്രമിച്ചതിനും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.’- ജോഷി കൂട്ടിച്ചേർത്തു.

Story Highlights: Woman Tries To Force Female Friend To Marry Her

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top