Advertisement

കത്ത് നിയമന വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

November 7, 2022
1 minute Read

കത്ത് നിയമന വിവാദത്തിൽ കോ‍ർപ്പറേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രധിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞു പോകാത്തതിനെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജലപീരങ്കിയിൽ രണ്ട് പ്രവർത്തകർക്ക് പരുക്കേറ്റു. പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മണിക്കൂറായി തിരുവനന്തപുരം നഗരസഭയുടെ അകത്തും പുറത്തും പ്രധിഷേധം ശക്തമായി തുടരുന്നു.

ഇതിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായി. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.

മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.

Read Also: നിയമന കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി

അതിനിടെ ഒരു ബിജെപി കൗൺസിലർക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ പുറത്തെത്തിച്ചു. പുറത്ത് പൂട്ടിയിട്ട ബിജെപി കൗൺസിലർമാരെ പൂട്ടുപൊളിച്ച് അകത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

Story Highlights: Youth Congress March Thiruvananthapuram Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top