‘നിങ്ങൾ മദ്യം കുടിക്ക് കഞ്ചാവ് വലിക്ക്… എങ്കിൽ ജലത്തിൻ്റെ മൂല്യം മനസിലാകും’; ബി.ജെ.പി എംപിയുടെ പ്രസ്താവന വിവാദത്തിൽ

ജലസംരക്ഷണത്തെക്കുറിച്ച് വിചിത്ര പരാമർശം നടത്തി ബിജെപി എംപി ജനാർദൻ മിശ്ര. ജലത്തിൻ്റെ പ്രാധാന്യം മനസിലാകാന്‍ മദ്യം കഴിക്കാനും പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും ബിജെപി എംപി നിർദ്ദേശിച്ചു. മധ്യപ്രദേശിലെ രേവയിൽ നടന്ന ഒരു ജലസംരക്ഷണ ശിൽപശാലയ്ക്കിടെയാണ് എംപിയുടെ വിവാദ പരാമർശം. (BJP MP Janardan Mishra’s bizarre remark on water conservation)
നവംബർ ആറിന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിലാണ് ജലസംരക്ഷണത്തെക്കുറിച്ചുള്ള ശിൽപശാല സംഘടിപ്പിച്ചത്. ‘ഭൂമികള്‍ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകില്‍ ഗുട്ക (പുകയില), മദ്യം, അയോഡെക്സ് തുടങ്ങിയവ കഴിക്കുക, എന്നാല്‍ വെള്ളത്തിന്റെ പ്രാധാന്യം മനസിലാകും’- ബിജെപി എംപി ജനാര്‍ധന്‍ മിശ്ര പറഞ്ഞു.
#WATCH | Rewa, Madhya Pradesh: "Lands are running dry of water, it must be saved… Drink alcohol, chew tobacco, smoke weed or smell thinner and solution but understand the importance of water," says BJP MP Janardan Mishra during a water conservation workshop pic.twitter.com/Nk878A9Jgc
— ANI (@ANI) November 7, 2022
‘ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചാൽ, ഞങ്ങൾ ജലനികുതി അടയ്ക്കാമെന്നും വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതികൾ നിങ്ങൾക്ക് ഒഴിവാക്കാമെന്നും അവരോട് പറയുക’ – മിശ്ര കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Story Highlights: BJP MP Janardan Mishra’s bizarre remark on water conservation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here