Advertisement

പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; മൂന്ന് വർഷത്തിനു ശേഷം ഇക്കുറി ഉത്സവം വർണാഭം

November 8, 2022
1 minute Read

പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഗ്രാമം പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിലാവും. ട്വൻ്റിഫോർ വെരി ഗുഡ്‌മോർണിങ്ങ് ഇന്ന് കൽപാത്തിയിൽ നിന്നാണ് തത്സമയം നടക്കുന്നത്.

14, 15, 16 തീയതികളിലാണ് രഥോത്സവം. വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രത്തിൽ ഇന്ന് രാവിലെ 10.30-ന് ശേഷമാണ് കൊടിയേറ്റം. ചന്ദ്രഗഹണമായതിനാൽ, നടയടച്ചാൽ പിന്നീട് വൈകീട്ട് ഏഴിനാവും നട തുറക്കുക.പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും രാവിലെ 10.30നും 11.00നും ഇടയിലാണ് കൊടിയേറ്റം. ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും 10.30നും ഇടയിലാണ് കൊടിയേറ്റം നടക്കുക. ഉൽത്സവം പ്രമാണിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇവിടെക്ക് ഒഴുകി എത്തും.

Story Highlights: kalpathi ratholsavam starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top