‘വരുമാനത്തിൽ വൻ വർധന’; സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഗുണം ചെയ്തുവെന്ന് കെഎസ്ആർടിസി

സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെഎസ്ആർടിസി. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് കെഎസ്ആർടിസി ഹെെക്കോടതിയിൽ വിശദീകരണം നൽകിയത്. ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി കെഎസ്ആർടിസി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരിഷ്കരണം നടപ്പിലാക്കിയത്.(ksrtc says single duty reform has increased revenue)
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആണ് നടപ്പിലാക്കിയത്.
എട്ട് ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്‌മെൻറ് പിന്നീട് പിന്മാറുകയായിരുന്നു. സിഐടിയു ഒഴികെയുള്ള യൂണിയനുകൾ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു.
Story Highlights: ksrtc says single duty reform has increased revenue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here