Advertisement

തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

November 8, 2022
2 minutes Read

തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുണ്ടക്കയം സ്വദേശി പ്രിജിൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തിരുവല്ല ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read Also: വനിതാ ഓട്ടോ ഡ്രൈവറെ ശല്യപ്പെടുത്തി, ചോദ്യം ചെയ്യാൻ എത്തിച്ചപ്പോൾ ഇറങ്ങിയോടി; യുവാവ് വാഹനമിടിച്ച് മരിച്ചു

Story Highlights: Man died in a road accident Thiruvalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top