Advertisement

‘ദേശീയ താത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണം’; ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

November 9, 2022
1 minute Read

ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ വേണമെന്നാണ് നിർദ്ദേശം. പൊതുതാത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. രാജ്യത്തിൻ്റെ പുരോഗതിക്കും വികസനത്തിനും രാജ്യതാത്പര്യങ്ങൾക്കും ഉതകുന്ന ഉള്ളടക്കങ്ങളാവണം ഇവ എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എല്ലാ ദിവസവും അര മണിക്കൂർ ഇവയുടെ സംപ്രേഷണം ഉറപ്പാക്കണം. ദേശീയ, സാമൂഹിക വിഷയങ്ങളാണ് ഈ അരമണിക്കൂറിൽ നൽകേണ്ടത്.

മാർഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഉത്തരവ്. ഈ ഉത്തരവിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നാല് വിഷയങ്ങളാണ് പ്രധാനമായും ഈ ഉത്തരവ് പ്രതിപാദിക്കുന്നത്. അതിൽ മൂന്നെണ്ണവും സാങ്കേതിക വിഷയങ്ങളാണ്. ലൈവ് കവറേജുകൾ നൽകുന്നതുമായി ബന്ധപ്പെട്ട അനുമതിയുടെ വിഷയത്തിലും സാങ്കേതിക ഉപകരണങ്ങൾ, DSNG അടക്കം ഉപയോഗിക്കുന്ന വിഷയങ്ങളിലുമാണ് ഈ നിർദ്ദേശങ്ങൾ. ഏറ്റവും അവസാനത്തെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക വിഷയങ്ങളും ദേശീയ വിഷയങ്ങളും പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങൾ ദിവസവും അര മണിക്കൂർ സംപ്രേഷണം ചെയ്യണമെന്ന നിർദ്ദേശം.

Story Highlights: central government channel guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top