തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി, രാജിവെക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ്- സിപിഐഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ഉദ്ദാഹരണമാണെന്ന് കെ. സുരേന്ദ്രൻ. മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടത്. ( k Surendran Criticizing k Sudhakaran ).
എവിടെ ഭരണപക്ഷം പ്രതിരോധത്തിലാവുന്നോ അവിടെ സഹായത്തിനെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് കാലാകാലങ്ങളായി ഇരുമുന്നണികളും പരസ്പരം ആവർത്തിച്ചു പോരുന്ന രാഷ്ട്രീയ നാടകമാണ്. മേയറെ രക്ഷിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി നാളെ ഹർജി പരിഗണിക്കും.
ഒഴിവുകൾ നികത്താൻ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വലിയ അഴിമതിയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്. നിരവധിയായ തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷൻ നടത്തി എന്ന കുറ്റപ്പെടുത്തലും ഈ ഹർജിയിലുണ്ട്.
Story Highlights: k Surendran Criticizing k Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here