Advertisement

എൻ.ബി.ടി.സി കുവൈറ്റിന്റെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കായികമേളക്ക് തുടക്കമായി

November 9, 2022
2 minutes Read

എണ്ണ അനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ എൻ.ബി.ടി.സി കുവൈറ്റിന്റെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കായികമേളക്ക് തുടക്കമായി. എൻ.ബി.ടി.സി കോർപ്പറേറ്റ് ഗ്രൗണ്ടിൽ എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം എൻബിടിസി പതാക ഉയർത്തി കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

Read Also: കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്

എല്ലാ വർഷവും സംഘടിപ്പിക്കുന്ന എൻ.ബി.ടി.സി ജീവനക്കാരുടെ ഉത്സവമായ വിന്റർ കാർണിവൽ 2023ന് കായികമേളയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് അൽ-ബദ്ദ, കെ.എസ് വിജയചന്ദ്രൻ ,അനിന്ദ ബാനർജി, ഷിബി എബ്രഹാം, മനോജ് നന്തിയാലത്ത് തുടങ്ങി ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Story Highlights: NBTC kicks off Kuwait’s three month sports festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top