പ്രണയത്തിനിടെ തർക്കം; യുവതിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
എറണാകുളം വടക്കേക്കരയിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് വടക്കേകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.
നേരത്തെ, അടുപ്പത്തിലായിരുന്ന ആഷിഖും യുവതിയും തമ്മിൽ പിന്നീട് അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. മുൻപും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇരു വീട്ടുകാരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി തർക്കം പരിഹരിച്ചുവിട്ടിരുന്നു.
യുവതിയും മാതാവും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് യുവാവ് പിതാവിനേയും കൂട്ടി വീട്ടിൽ എത്തിയത്. തർക്കത്തെത്തുടർന്നു പ്രകോപിതനായ ആഷിഖ് കത്തിയെടുത്തു യുവതിയെ കുത്തി എന്നാണ് കേസ്. തുടർന്നു യുവതി ചികിൽസയിലാണ്. യുവതിയുടെ മാതാവിനു തലയിൽ അടിയേറ്റതായും പരാതിയുണ്ട്.
Story Highlights: young man Injured woman arrest Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here