തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരൻ; എം.വി ഗോവിന്ദൻ

തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരനാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. കെ. സുധാകരന് ആർഎസ്.എസുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാണ്. തലശ്ശേരി കലാപ സമയത്ത് കലാപകാരികൾക്കാണ് സുധാകരൻ സഹായം നൽകിയതെന്നാണ് എം.വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. ( K. Sudhakaran’s RSS connection MV Govindan ).
Read Also: ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം, നടപടി സ്വേച്ഛാധിപതിയുടേത്; എം.വി ഗോവിന്ദൻ
എന്നാൽ കലാപം തടയാനാണ് സിപിഐഎം ശ്രമിച്ചത്. ഇതിനെതിരായാണ് സുധാകരൻ പ്രവർത്തിച്ചത്. ഇങ്ങനെയൊരു നേതാവിനെ വെച്ച് കോൺഗ്രസിന് എങ്ങനെ മുന്നോട്ട് പോകാനാകും. ലീഗിന് എങ്ങനെയാണ് സുധാകരന് പിന്തുണ നൽകാനാകുന്നത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും എ കെ ജി സെൻ്റർ അക്രമിച്ച കേസിലും പ്രതികളെ പിടികൂടുന്നില്ലെന്ന് പ്രചാരണം നടത്തി. ആശ്രമത്തിനെതിരായ അക്രമം ആസൂത്രിതമായിരുന്നു. ഇപ്പോൾ പ്രതികളെയെല്ലാവരെയും കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേഷനിലെ വിവാദവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ മേയർ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: K. Sudhakaran’s RSS connection MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here