കത്ത് വിവാദത്തിൽ സംഘര്‍ഷം; ജെബി മേത്തര്‍ എംപിക്ക് പരുക്ക്

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും ഉണ്ടായതോടെ ജെബി മേത്തര്‍ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ ചേമ്പറില്‍ തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. വിവിധ പ്രതിഷേധങ്ങള്‍ രണ്ടരമണിക്കൂറോളം നീണ്ടുനിന്നു.(letter controversy protest jebi mather injured)
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥത അനുഭവപ്പെട്ട ജെ.ബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ ഗോബാക് വിളികളുമായി എത്തി. സംഘർഷത്തിനിടെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്ക് പരിക്കേറ്റു.
മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിക്ഷത്തിന്റെ തീരുമാനം. യുവമോര്‍ച്ച മാര്‍ച്ചിന് നേരെയും പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും ഉപയോഗിച്ചു. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights: letter controversy protest jebi mather injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here