‘ജെൻഡർ ന്യൂട്രലാവാനൊരുങ്ങി ബ്രിട്ടീഷ് എയർവേയ്സ്’; പുരുഷ പൈലറ്റുമാർക്കും ക്രൂവിനും മേക്കപ്പും കമ്മലും ധരിക്കാം

ബ്രിട്ടീഷ് എയർവേയ്സിന്റെ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും ഇനി മുതൽ മേക്കപ്പും ആഭരണങ്ങളും അണിയാം. ജെൻഡർ ന്യൂട്രാലിറ്റിയെ പ്രോത്സാഹിപ്പിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ് മെമ്മോ ഇറക്കി. യൂണിഫോമിലുളള എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ കൺമഷി, കമ്മൽ, എന്നിവ അണിയാമെന്നും മുടിയിൽ ബൺ ധരിക്കാമെന്നും മെമ്മോയിൽ പറയുന്നു.(british airways set to become gender neutral)
എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ബ്രിട്ടീഷ് എയർവേയ്സ് പറഞ്ഞു. ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളൊരുക്കി അവർക്ക് അവരായി തന്നെ ജോലിക്കെത്താൻ അവസരം ഒരുക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് പറഞ്ഞു.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
തിങ്കാളാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ നിലവൽ വരുക. നിർഭയരായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക എന്ന സന്ദേശത്തോട് കൂടിയാണ് ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാർക്കായി മെമ്മോ ഇറക്കിയിട്ടുളളത്. ഹാൻഡ് ബാഗ് അടക്കുമുളളവ കൊണ്ടുനടക്കാമെന്നും, നഖം പോളിഷ് ചെയ്യാനും ബ്രിട്ടീഷ് എയർവേയ്സ് പുരുഷ ജീവനക്കാർക്ക് അനുമതി നൽകുന്നുണ്ട്. ആദ്യമായാണ് പുരുഷ ജീവനക്കാർക്ക് ഇത്തരം കാര്യങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് അനുവദിച്ചു കൊടുക്കുന്നത്.
Story Highlights: british airways set to become gender neutral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here