Advertisement

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കും, 18 മാസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കും; മുഖ്യമന്ത്രി

November 12, 2022
3 minutes Read
CCTV cameras police stations pinarayi vijayan

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പൊലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പൊലീസിൽ നിന്ന് ഉണ്ടാകുന്നത്. ( CCTV cameras will be installed in all police stations soon pinarayi vijayan ).

വിരലിൽ എണ്ണാവുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തികൾ ചെയ്യുന്നവരോട് യാതൊരു ദയയും ഉണ്ടാകില്ല. അത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിന് ഇല്ല.

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർ തുടർന്ന് സേനയിൽ ഉണ്ടാകില്ല. പൊലീസുകാർക്ക് നല്ല ക്ഷമയുണ്ടാകണം. ഏത് സാഹചര്യത്തിലും ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് ഇടപെടുമ്പോൾ ക്ഷമ ഉണ്ടാകണം. പൊലീസുകാരുടെ വാക്കും പ്രവർത്തിയും കരുതലോടെയാകണമെന്നും പൊലീസ് കൂടുതൽ ജനകീയമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: CCTV cameras will be installed in all police stations soon pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top