നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയുന്നു. (Congress unveils manifesto for Gujarat polls)
പ്രകടനപത്രികയിൽ കർഷകരുടെ കടം എഴുതിത്തള്ളൽ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നിവ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തെ യുവാക്കൾക്ക് അന്തസ്സോടെ ജീവിക്കാൻ ഒഴിവുള്ള 10 ലക്ഷം സർക്കാർ സീറ്റുകളിലേക്ക് നിയമനം ഉറപ്പാക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു.
ജനതാ മെഡിക്കൽ സ്റ്റോറുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിന് പുറമെ പഴയ പെൻഷൻ പദ്ധതിയും കോൺഗ്രസ് നടപ്പാക്കും. കൊറോണ ബാധിച്ച് ബന്ധുക്കൾ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും കോൺഗ്രസ് നൽകും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍, വിധവകള്‍, പ്രായമായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കും.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രകടന പത്രികയെ ആദ്യമന്ത്രിസഭ യോഗത്തില്‍ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Story Highlights: Congress unveils manifesto for Gujarat polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here