ഐലീഗിൽ ജയത്തോടെ തുടങ്ങി ഗോകുലം കേരള

ഐ ലീഗ് ഫുട്ബാളിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അൻപത്തിയൊമ്പതാം മിനിറ്റിൽ അഗസ്റ്റെ ജൂനിയർ ഗോകുലം കേരള എഫ്‌സിക്കായി ഗോൾ നേടി. തുടര്‍ന്നും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല.(i league gokulam kerala fc won first match)
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം പുതിയ സീസണ് പയ്യനാട്ട് പന്ത് തട്ടാനിറങ്ങിയത്. ഈ മാസം 18ന് ഐസ്വാൾ എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവക്ക് കീഴില്‍ ജയത്തോടെ അതും ലീഗിലെ കരുത്തന്മാരായ മുഹമ്മദന്‍സിനെ തോല്‍പിച്ച് തുടങ്ങാനായതും ടീമിന്റെ മുന്നോട്ടുള്ള പോക്കില്‍ വഴിത്തിരിവാകും. അതേസമയം കേരളം ചാമ്പ്യന്മാരായ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പയ്യനാട് മികച്ചൊരു ടൂര്‍ണമെന്റിന് വേദിയാകുന്നത്.
Story Highlights: i league gokulam kerala fc won first match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here