Advertisement

സൗദിയുടെ എണ്ണക്കയറ്റുമതി നിലച്ചാൽ ലോകം മുന്നോട്ട് പോകില്ല; സൗദി അറേബ്യ

November 12, 2022
3 minutes Read

സൗദിയുടെ എണ്ണകയറ്റുമതിയില്ലെങ്കില്‍ ലോകത്തിന് രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ലെന്ന് സൗദി ഊർജ മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സല്‍മന്‍. റിയാദില്‍ നടക്കുന്ന ആഗോള സൈബര്‍ സുരക്ഷ ഫോറത്തില്‍ സംസാരിക്കവെയാണ് ലോക രാജ്യങ്ങളുടെ ഊർജ ആവശ്യത്തിന് സൗദിയില്‍ നിന്നുള്ള എണ്ണ അനിവാര്യമെന്ന് സൗദി ഊർജ മന്ത്രി അഭിപ്രായപ്പെട്ടത്.(world cant bear two weeks without saudi oil minister)

Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

ഊർജ മേഖലയാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ഭീഷണി നേരിടുന്നത്. സൈന്യമോ, സൈനിക നീക്കങ്ങളോ ഇല്ലാതെയുള്ള യുദ്ധമാണ് സൈബര്‍ ആക്രമണങ്ങളിലൂടെ നടക്കുന്നതെന്നും സൗദി ഊര്‍ജ്ജ മന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ മുഖേന സംഭവിക്കുന്നത്.

ഇക്കാര്യത്തില്‍ വലിയ ജാഗ്രത ആവശ്യമാണെന്നും അമീര്‍ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിന് പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഫോറത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

Story Highlights: world cant bear two weeks without saudi oil minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top