Advertisement

ആദ്യം 8 മീറ്റര്‍ വീതി കൂട്ടുമെന്ന് പറഞ്ഞു, പിന്നെ 48 മീറ്ററായി; മീനച്ചിലാറിന്റെ വീതി കുട്ടാനുള്ള പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം

November 13, 2022
2 minutes Read
natives against meenachil river widening

കോട്ടയം പിച്ചകശേരിമാലിയിൽ മീനച്ചിലാറിന്റെ വീതി കുട്ടാനുള്ള പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം. ആറിൻരെ തീരത്ത് താമസിക്കുന്ന 30 കുടുംബങ്ങൾ ആശങ്കയിലാണ്. ആറിൻരെ വീതി കൂട്ടലിന്റെ മറവിൽ മണൽ വാരാനുള്ള ശ്രമമാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും ജനങ്ങൾ എതിർത്തതോട് ഉദ്യോഗസ്ഥർ മടങ്ങി. ( natives against meenachil river widening )

വെള്ളക്കെട്ട് രൂക്ഷമായ കോട്ടയം നഗരസഭയിലെ 3 വാർഡ് പിച്ചകശേരിലാണ് മീനച്ചിലാറ്റിൽ തിട്ടമാറ്റി തീരമിടിച്ചു കളയുന്നത്. ആദ്യം 8 മീറ്റർ പുഴയുടെ വീതി കൂട്ടുമെന്ന് ഇറിഘേഷൻ വിഭാഗം അറിയിച്ചെങ്കിലും പിന്നെ അത് 48 മീറ്ററായി. ഇതോടെ തീരത്തോട് ചേർന്ന് താമസിക്കുന്ന 30 കൂടുംബങ്ങള് വലിയ ആശങ്കയിലാണ് കഴിയുന്നത്.

‘ വേറെ സ്ഥലം ഇല്ലാത്തതുകൊണ്ടല്ലെ ഇവിടെ വന്ന് കിടക്കുന്നത് ? ഇവിടെ നടുഭാഗം മാത്രം ഇടിച്ചാൽ എത്ര വെള്ളം പോകും ?’- പ്രദേശവാസി ചോദിച്ചു.
ആഴംകൂട്ടുന്നതിനെ എല്ലാവരും അനുകൂലിക്കും.. എന്നാൽ തീരമിടിച്ചാൻ തങ്ങളുടെ വീട് വെള്ളത്തിലാകുമെന്ന് ഇവർ പറയുന്നു.

Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ

ദുനന്ത നിരവാരണത്തിന്റെ ഭാഗമായി ആറ്റിലെ എക്കലും ചെളിയും മാറ്റി നീരൊഴുക്ക് സുഗമാക്കുന്നതാണ് പദ്ധതി. എന്നാൽ പിച്ചകശേരിമാലിയിലെ അശാസ്ത്രീയ നീക്കം അപകടമെണെന്നു പ്ുഴ സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. ആറിൻരെ വീതി കൂട്ടലിന്റെ മറവിൽ മണൽ വാരാനുള്ള ശ്രമമാണെന്നാണ് നാട്ടുകാരുടെ ആരോപിക്കുന്നു.

തീരമിടിച്ചെടുക്കുന്ന മണ്ണ് ലേലത്തിന് വിൽക്കുമെന്നാണ് ഇറിഘേഷൻ വിഭാഗം അറിയിക്കുന്നത്.

Story Highlights: natives against meenachil river widening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top