ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തതിനെച്ചൊല്ലി ആരോപണങ്ങള്‍; ഋഷി സുനക് പ്രതിരോധത്തില്‍

ബ്രിട്ടനിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയുമായ ഡൊമിനിക് റാബിന്റെ മോശം പെരുമാറ്റത്തിനിടെ വ്യാപക ആക്ഷേപമുയരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ പ്രതിരോധത്തിലെന്ന് റിപ്പോര്‍ട്ട്. സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ഡൊമിനികിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. മോശം പെരുമാറ്റത്തിന്റെ പേരില്‍ ഋഷി സുനകിന്റെ വിശ്വസ്തനായിരുന്ന സര് ഗാവിന് വില്യംസണ് മന്ത്രിസ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഋഷി സുനകിന് അടുത്ത തലവേദന. (rishi sunak in new controversy over cabinet picks)
ലിസ് ട്രസിനെതിരായ മത്സരത്തില്‍ സുനക്കിന്റെ ഏറ്റവും ശക്തനായ പിന്തുണക്കാരനായ റാബിനെ താന്‍ അധികാരത്തിലേറിയ ശേഷം ഋഷി സുനക് ക്യാബിനറ്റിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ജസ്റ്റിസ് സെക്രട്ടറിയായും റാബിനെ സുനക് നിയമിച്ചു. ജീവനക്കാരോട് മോശമായി പെരുമാറുന്ന റാബിനെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ കടുത്ത അതൃപ്തിയാണ് പലര്‍ക്കുമുള്ളത്. റാബിന് കീഴില്‍ ജോലി ചെയ്യാനാകില്ലെന്ന് നിരവധി സിവില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഋഷി സുനകെത്തുന്നത്. 193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഋഷി സുനകിന് പ്രധാനമന്ത്രിയാകാന്‍ വഴി തെളിയുകയായിരുന്നു.
Story Highlights: rishi sunak in new controversy over cabinet picks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here