നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച പ്രതികള്‍ കസ്റ്റഡിയില്‍

നീറമണ്‍കരയില്‍ നടുറോഡില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ അഷ്‌കറും അനീഷും ക്രൂരമായി മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്. (two arrested for attacking government employee in thiruvananthapuram)
അതേസമയം സംഭവത്തില്‍ നിമയനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ എ.എസ്.ഐ മനോജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്.ഐ സന്തുവിനെതിരെ വകുപ്പ്തല നടപടിക്കും നിര്‍ദേശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയത്.
Read Also: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികൾ ഒളിവിൽ
സ്‌പെഷ്യല്‍ ബ്രാഞ്ച്, ഫോര്‍ട്ട് എ.സി മാര്‍ എന്നിവര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന് നടുറോഡില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് വലിയ വിവാദമായിരുന്നു.
Story Highlights: two arrested for attacking government employee in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here