വയനാട് അമ്പലവയൽ പോക്സോ കേസ്; അന്വേഷണത്തിൽ അതൃപ്തിയെന്ന് അതിജീവിതയുടെ കുടുംബം

അമ്പലവയൽ പോക്സോ കേസ് അന്വേഷണത്തിൽ അതൃപ്തിയെന്ന് അതിജീവിതയുടെ കുടുംബം. എ എസ് ഐ മോശമായി പെരുമാറിയെന്ന് മകൾ തുറന്നു പറഞ്ഞെന്ന് പിതാവ് 24നോട് പറഞ്ഞു. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് അറിയിച്ചില്ലെന്നും പരാതിയുണ്ട്. നീതിയിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും അതിജീവിതയുടെ പിതാവ് 24നോട് പ്രതികരിച്ചു.
അതിജീവിതയുടെ പിതാവിൻ്റെ വാക്കുകൾ
അവള് പറഞ്ഞു, അവളെ തെളിവെടുപ്പിന് കൊണ്ടുപോയി. അവളെ കയ്യിൽ കയറി പിടിച്ചു. കാലിന് പിടിച്ചു. വയറിൽ പിടിച്ചു. പൊലീസുകാരനെ സസ്പൻഡ് ചെയ്തിട്ടുണ്ടെന്ന് അച്ഛാ എന്ന് പറഞ്ഞു. നമുക്ക് എന്തായാലും നീതി കിട്ടണം. ഒരു പൊലീസുകാരന്റെ ഭാഗത്ത് നിന്നായാലും ഇങ്ങനെ ഒരു ക്രൂരത പാടില്ല. നമ്മളോട് പറയാതെയാണ് കുട്ടിയെ ഊട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തെളിവെടുപ്പിന് പോകുമ്പോ പറയാലോ. ഞങ്ങൾ ആരെങ്കിലും പോകുമല്ലോ കൂടെ. അതൊന്നും അവര് ചെയ്തിട്ടില്ല. ഇവര് അന്വേഷണം നടത്തുന്നുണ്ടെന്ന കാര്യങ്ങളിൽ എനിക്ക് ഇപ്പോഴും സംശയം തന്നെയാണ്. ഇവരുടെ അന്വേഷണത്തില് എനിക്കത്ര തൃപ്തി പോര.
Story Highlights: ambalavayal pocso case father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here