കേരള കോണ്‍ഗ്രസ് എം ഓഫിസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

പാര്‍ട്ടി ഓഫിസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്‌ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് മരിച്ചത്. ഈ മാസം 7നാണ് കടപ്‌ളാമറ്റത്തെ കേരള കോണ്‍ഗ്രസ് എം ഓഫിസില്‍ ജോയ് കുഴഞ്ഞു വീണത്. (kottayam kadaplamattom panchayat president died after conflict in party office)
ജോയിക്ക് കേരള കോണ്‍ഗ്രസ് എം നേതാക്കളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ജോയ് കുഴഞ്ഞു വീഴുകയായിരുന്നു.
Story Highlights: kottayam kadaplamattom panchayat president died after conflict in party office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here