‘അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ അലംഭാവം തുടരുന്നു’; ആരോപണവുമായി ഹിന്ദു സംഘടനകൾ

ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് ഹിന്ദു സംഘടനാ നേതാക്കൾ. പ്രാഥമിക സൗകര്യങ്ങൾ മുൻകൂട്ടി തയ്യാക്കുന്നതിന് നടപടികൾ സീകരിക്കാൻ വിവിധ ഡിപ്പാർട്ടുമെന്റുകൾ തയ്യാറായിട്ടില്ലെന്ന് ഹിന്ദുഐക്യ വേദി, വിഎച്ച്പി, അയ്യപ്പ സേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി എന്നീ സംഘടനകൾ കുറ്റപ്പെടുത്തി.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമല്ലെന്നാണ് ഹൈന്ദവ സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള പന്തൽ പമ്പയിൽ പ്രളയത്തിൽ തകർന്നത് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കാത്തത് ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു പറയുന്നു.
പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള പാത നവീകരണത്തിലെ അശാസ്ത്രീയത അയ്യപ്പമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പറഞ്ഞു. അങ്കമാലി വഴിയുള്ള ശബരി റയിൽ നടപ്പാക്കാൻ തടസമുണ്ടെങ്കിൽ ചെങ്ങന്നൂർ പമ്പ മെട്രോ ട്രെയിൻ നടപ്ലക്കമാണമെന്നാണ് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുന്നത്.
Story Highlights: sabarimala allegations state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here