Advertisement

ഇത് ആഘോഷിക്കേണ്ടതാണോ?; 26 ഗര്‍ഭഛിദ്രങ്ങള്‍ക്കൊടുവില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

November 14, 2022
3 minutes Read

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച് ഒടുവില്‍ 37-ാം വയസില്‍ അമ്മയായ യുവതിയുടെ അനുഭവത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച. ചൈനയിലെ ചംഗ്ഷ ചൈല്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രി ഒരു യുവതിയുടെ അനുഭവങ്ങള്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഒരു വലിയ സ്വപ്‌നം പൂവണിഞ്ഞു എന്ന പേരില്‍ ആശുപത്രി പങ്കുവച്ച കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. (social media debate on Chinese wife who gave birth after 26 miscarriages )

അമ്മയാകുക എന്നത് സന്തോഷമുള്ള കാര്യമാണെങ്കില്‍പ്പോലും അതിനേക്കാള്‍ സ്ത്രീകളുടെ ജീവന്‍ പ്രധാനമാണെന്ന് നിരവധി സ്ത്രീകള്‍ അഭിപ്രായപ്പെടുന്നുണ്ട്. 26 തവണ ഗര്‍ഭഛിദ്രം സംഭവിച്ച ഈ 37 വയസുകാരിയുടെ അനുഭവം സന്തോഷത്തിനപ്പുറം ഭയവുമുണ്ടാക്കുന്നുവെന്ന് ചില സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. ഇത്ര ഹൈ റിസ്‌ക് ഗര്‍ഭത്തിന്റെ കഥകള്‍ മാതൃകാപരമെന്ന തരത്തില്‍ ആഘോഷിക്കപ്പെടേണ്ടതില്ലെന്ന അഭിപ്രായവും പലരും പങ്കുവച്ചു.

Read Also: ‘വേലി തന്നെ വിളവ് തിന്നുന്നോ?’; പൊലീസിനെതിരെ വിമർശനവുമായി പി കെ ശ്രീമതി

എന്നാല്‍ യുവതിയുടെ അനുഭവം പ്രതീക്ഷ നഷ്ടപ്പെട്ട പല സ്ത്രീകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഒരു കാര്യം കഠിനമായി ആഗ്രഹിച്ചാല്‍ എത്ര വൈകിയാണെങ്കിലും അത് നമ്മളിലേക്കെത്തുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ചൈനീസ് യുവതിയുടെ അനുഭവം സൂചിപ്പിക്കുന്നുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Story Highlights: social media debate on Chinese wife who gave birth after 26 miscarriages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top