യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ മുങ്ങിമരിച്ചു

വെള്ളമെടുക്കന്നതിനിടെ കനാലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ കച്ചിലെ നര്‍മ്മദ കനാലിലാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളമെടുക്കുന്നതിനിടെ യുവതി കനാലിലേക്ക് വഴുതി വീഴുകയായിരുന്നു എന്ന് കച്ച് വെസ്റ്റ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. ‘മുന്ദ്രയിലെ ഗുണ്ടല ഗ്രാമത്തിലെ നർമദ കനാലിൽ അഞ്ച് കുടുംബാംഗങ്ങൾ മുങ്ങിമരിച്ചു. എല്ലാ മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തു. വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് തെന്നിവീണ യുവതിയെ രക്ഷിക്കാൻ വീട്ടുകാർ കനാലിലേക്ക് ചാടിയതിനെ തുടർന്നാണ് സംഭവം.’ – കച്ച് വെസ്റ്റ് എസ്പി സൗരഭ് സിംഗ് എഎൻഐയോട് പറഞ്ഞു.
നർമ്മദ കനാൽ സർദാർ സരോവർ അണക്കെട്ടിൽ നിന്ന് ഗുജറാത്തിലേക്കും തുടർന്ന് രാജസ്ഥാനിലേക്കും വെള്ളം എത്തിക്കുന്നു. പ്രധാന കനാലിന് 532 കിലോമീറ്റർ നീളമുണ്ട്, അതിൽ 458 കിലോമീറ്റർ ഗുജറാത്തിലും 74 കിലോമീറ്റർ രാജസ്ഥാനിലുമാണ്. നർമ്മദ കനാലിന്റെ വഴുവഴുപ്പുള്ള ചരിവുകളും ശക്തമായ ജലപ്രവാഹവും ആൽഗകളും കാരണം കനാലിലേക്ക് ആളുകൾ വീഴുന്നത് പതിവാണ്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights: 5 members of a family drowned while trying to save the girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here