ഗ്ലോബൽ മീഡിയ കോൺഗ്രസിനു നാളെ അബുദാബിയിൽ തുടക്കമാകും

ഗ്ലോബൽ മീഡിയ കോൺഗ്രസിനു നാളെ അബുദാബിയിൽ തുടക്കമാകും. ഈമാസം 17വരെ നടക്കുന്ന സമ്മേളനത്തിൽ ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച ചെയ്യാനും ഭാവിയിലേക്ക് പുതുവഴികൾ തേടാനും അവസരമൊരുങ്ങുമെന്ന് സംഘാടകർ അറിയിച്ചു ( Abu Dhabi Global Media Congress ).
മൂന്നു ദിവസങ്ങളിലായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിൽ ഇന്ത്യ ഉൾപ്പെടെ 29 രാജ്യങ്ങളിലെ 162 വിദഗ്ധർ ഉൾപ്പെടെ 1200 പേർ പങ്കെടുക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുക.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെഷനുകളുണ്ടാകും. മാധ്യമ വ്യവസായത്തിന്‍റെ എല്ലാ വശങ്ങളിലും പുതിയതും പുതുമയുള്ളതുമായ ആശയങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന വേദിയായി പരിപാടി മാറുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന്റെ ഡയറക്ടർ ജനറലും കോൺഗ്രസിന്‍റെ ഉന്നത സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ജലാൽ അൽ റഈസി പറഞ്ഞു. നാളെ മുതൽ ഈ മാസം 17 വരെ എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും സമ്മേളനം നടക്കുക.
Story Highlights: Abu Dhabi gears up for three-day Global Media Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here