അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം പൂർണ്ണമായും നടപ്പിലാക്കും; താലിബാൻ പരമോന്നത നേതാവ് ഹസീബത്തുള്ള അഖുൻസാദ

അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം പൂർണ്ണമായും നടപ്പിലാക്കാൻ ഉത്തരവിട്ട് താലിബാൻ പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുൻസാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള അഖുൻസാദ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.(Afghan supreme leader orders full enforcement of Islamic law)
കള്ളന്മാർ,രാജ്യദ്രോഹികൾ,നിയമലംഘകർ, തുടങ്ങിയവയ്‌ക്ക് ഇനി ശരിയത്ത് നിയമപ്രകാരമായിരിക്കും ശിക്ഷനടപ്പിലാക്കുക. നിയമലംഘകർ ഇസ്ലാമിക നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെടണമെന്ന് താലിബാൻ പരമോന്നത നേതാവ് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തെ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും താലബാന്റെ ക്രൂരഭരണത്തെയും ലോകം ആശങ്കയോടെ കാണുമ്പോഴാണ് താലിബാൻ പരമോന്നത നേതാവിന്റെ പുതിയ ഉത്തരവ്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
മതപണ്ഡിതനായ അഖുൻസാദ പുറപ്പെടുവിച്ച ഫത്വകൾ ഇനി അഫ്ഗാനിസ്ഥാനിലെ ജനജീവിതത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് ഉറ്റുനോക്കുകയാണ് ലോകം. 2016ലാണ് താലിബാൻ മേധാവിയായി ഹസീബത്തുള്ള അഖുൻസാദ ചുമതലയേൽക്കുന്നത്.
Story Highlights: Afghan supreme leader orders full enforcement of Islamic law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here