എൽഡിഎഫ് മാർച്ചിനെതിരായ കെ സുരേന്ദ്രന്റെ ഹർജി; ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

എൽഡിഎഫ് മാർച്ചിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാർച്ച് തുടങ്ങിയതിനാൽ ഇടപെടാൻ സാധിക്കില്ല. പരാതി പരിശോധിച്ച് നടപടിയെടുക്കണം.(high court rejects k surendran petition against ldf rajbhavan march)
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
Story Highlights: high court rejects k surendran petition against ldf rajbhavan march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here