Advertisement

നാരായണൻ വധം: കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു

November 15, 2022
2 minutes Read

ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുന്ന ഒന്നാം പ്രതി ബിഎംഎസ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളാംകൊള്ളി രാജേഷിനെ കെഎസ്‌ആർടിസിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. കെ.എൽ.രാജേഷിനെ സസ്‌പെൻഡ് ചെയ്തു മാനേജ്‌മെന്റ് ഉത്തരവിറക്കി.

ആനാവൂർ നാരായൺ നായർ കൊലപാതക കേസിൽ രാജേഷിനെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്നു രാജേഷ്. ഇയാളെ കുറ്റക്കാരനെന്ന്‌ കണ്ട്‌ റിമാൻഡ്‌ ചെയ്‌ത കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ സസ്‌പെൻഷൻ നിലവിൽ വന്നതായി കെഎസ്‌ആർടിസി ഉത്തരവിൽ വ്യക്തമാക്കി.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

കേരള സർവീസ്‌ ചട്ടങ്ങൾ പ്രകാരം സർവീസിൽനിന്ന്‌ പുറത്താക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. കൊലപാതകം നടത്തിയെന്ന്‌ കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സർവീസിൽ തുടരാനാകില്ല. വിസ്‌മയ വധക്കേസിൽ പ്രതിയായ ഭർത്താവ്‌ കിരണിനെ അസിസ്‌റ്റൻഡ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു. കൊലപാതക കുറ്റം തെളിഞ്ഞ സഹചര്യത്തിൽ രാജേഷിനെയും സർവീസിൽനിന്ന്‌ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

Story Highlights: Narayanan murder: KSRTC suspends BMS union general secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top