അഭിമുഖമെടുക്കാൻ റൊണാൾഡോ തന്നോട് അഭ്യർത്ഥിച്ചു, താൻ അദ്ദേഹത്തെ സമീപിച്ചില്ല: പിയേഴ്സ് മോർഗൻ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനാണ് താരത്തെ അഭിമുഖം ചെയ്തത്. താനല്ല അഭിമുഖത്തിനായി റൊണാൾഡോയെ സമീപിച്ചതെന്നും അഭിമുഖമെടുക്കണമെന്ന അഭ്യർത്ഥനയുമായി റൊണാൾഡോ തന്നെ സമീപിക്കുകയായിരുന്നു എന്നുമാണ് ഇപ്പോൾ മോർഗൻ വെളിപ്പെടുത്തിയിരിക്കുന്നത്. (piers morgan cristiano ronaldo)
Read Also: ‘മാഞ്ചസ്റ്റർ യുണൈറ്റഡ് ചതിച്ചു; ടെൻ ഹാഗിനോട് ബഹുമാനമില്ല’; ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ടോക്ക്ടിവിയോടാണ് മോർഗൻ്റെ വെളിപ്പെടുത്തൽ. കുറച്ചുകാലം മുൻപ് ക്രിസ്റ്റ്യാനോയാണ് ഇൻ്റർവ്യൂ എടുക്കാൻ തന്നോട് ആവശ്യപ്പെട്ടത്. അദ്ദേഹം ചില കാര്യങ്ങൾ കുറേ കാലങ്ങളായി ആലോചിക്കുന്നു. ഇപ്പോഴാണ് അത് തുറന്നുപറയാൻ പറ്റിയ സമയമെന്ന് അദ്ദേഹം കരുതി. ഇങ്ങനെ ഒരു അഭിമുഖം നൽകുമ്പോൾ ഉണ്ടാവാനിടയുള്ള കോലാഹലങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. എന്നാൽ, താൻ പറയുന്നത് സത്യമാണെന്നും ചിലപ്പോഴൊക്കെ സത്യം വേദനിപ്പിക്കുമെന്നും അദ്ദേഹം മനസിലാക്കിയെന്നും മോർഗൻ പറയുന്നു.
👀 “Cristiano asked me to do it.”
— talkSPORT (@talkSPORT) November 14, 2022
🔥 “He knows it’s going to be incendiary but he feels he should be doing this.”
🙏 “He loves #MUFC & the fans but feels if he doesn’t speak nothing will change.”@PiersMorgan explains how and why his interview with Ronaldo happened. pic.twitter.com/VGJMDs80ex
യുണൈറ്റഡ് തന്നെ ചതിച്ചു എന്നും പരിശീലകൻ ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞു. പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Read Also: ‘മെസിക്കും നെയ്മറിനും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും’; കട്ടൗട്ട് സ്ഥാപിച്ചത് ക്രെയിനില്‍
നേരത്തെ തന്നെ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല. പല മത്സരങ്ങളും ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം കളി അവസാനിക്കുന്നതിനു മുൻപ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായി. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്ന് ക്ലബ് വിലക്കി. ഇതിനിടെ പകരക്കാരനായി കളത്തിലിറങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറാവാതിരുന്ന അവസരവുമുണ്ടായി.
Story Highlights: piers morgan cristiano ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here