ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകുമോ?; പുതിയതായി എത്തുന്ന കമ്പാനിയന്‍ മോഡിനെക്കുറിച്ച് അറിയാം…

കുറച്ച് മാസങ്ങളായി ഏറെ ചര്‍ച്ചയായ കമ്പാനിയന്‍ മോഡ് ഉടന്‍ വാട്ട്‌സ്ആപ്പിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഒരേസമയം ഒന്നിലധികം ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് കമ്പാനിയന്‍ മോഡ്. തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കള്‍ക്ക് കമ്പാനിയന്‍ മോഡ് ഇതിനോടകം ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ എല്ലാ ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്തുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. (WhatsApp’s New Companion Mode Allows Use the Same Account on Two Phones)
നിങ്ങളുടെ തന്നെ രണ്ടാം മൊബൈല്‍ ഫോണിലേക്കോ ടാബ്ലെറ്റിലേക്കോ നിങ്ങളുടെ നിലവിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ കമ്പാനിയന്‍ മോഡ് അനുവദിക്കുന്നു. വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിച്ച് മാത്രമാണ് നിലവില്‍ ഒന്നിലധികം വെബ്‌സൈറ്റുകളില്‍ ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ പുതിയ അപ്‌ഡേറ്റ് അനുവദിക്കും.
Read Also: ശരത് കമലിന് ഖേൽരത്‌ന; രണ്ട് മലയാളികൾക്ക് അർജുന അവാർഡ്
ആന്‍ഡ്രോയ്ഡ് 2.22.24.18ല്‍ നിലവില്‍ പുതിയ ഫീച്ചര്‍ അനുയോജ്യമാണെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പാനിയന്‍ മോഡ് വഴി നാല് ഡിവൈസുകളില്‍ വരെ അക്കൗണ്ട് ഒരേസമയം ഉപയോഗിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും.
Story Highlights: WhatsApp’s New Companion Mode Allows Use the Same Account on Two Phones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here