നാണവും മാനവും ഉണ്ടെങ്കിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവച്ച് ഒഴിയണം; കൊടിക്കുന്നിൽ സുരേഷ്

നാണവും മാനവും ഉണ്ടെങ്കിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജിവച്ച് ഒഴിയണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ആര്യ രാജേന്ദ്രൻ സ്ഥാനം ഒഴിയും വരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. നഗരസഭയിലേക്കുളള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(kodikkunnil suresh mp against arya rajendran)
‘തിരുവനന്തപുരം സെക്രട്ടറിയേറ്റോ കോർപ്പറേഷനോ ഒന്നുമല്ല ഇവിടെ ഭരിക്കുന്നത്. എകെജി സെന്ററാണ് ഭരണസിരാ കേന്ദ്രം. എകെജി സെന്ററിൽ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് മന്ത്രിമാരും മേയർമാരുമെല്ലാം മുനിസിപ്പൽ ചെയർമാൻമാരും ഇവിടെ ഭരിക്കുന്നത്. മേയറെ താഴെയിറക്കി ഈ ഭരണം അവസാനിപ്പിക്കണം, പാർട്ടി സഖാക്കൾക്ക് ഉദ്യോഗം കൊടുത്ത് ഈ കോർപ്പറേഷനെ സിപിഐഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി ഓഫീസാക്കാൻ ശ്രമിക്കുന്ന മേയർ കോർപ്പറേഷന് അപമാനമാണ്. പാർട്ടി സെക്രട്ടറി തന്നെ അഴിമതിക്ക് കുട പിടിക്കുകയാണ്.’ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
കെ സുധാകരൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യം തനിക്ക് അറിയില്ലെന്നും എം പി പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രമേ തനിക്കും അറിയുകയുള്ളു. സംഘപരിവാറിന് എതിരായ നിലപാടിൽ വെള്ളം ചേർക്കാൻ ഒരിക്കലും കോൺഗ്രസ് തയ്യാറാവില്ല. സുധാകരൻ സ്ഥാനം ഒഴിയണോ എന്നത് പാർട്ടി നേതൃത്വം തീരുമാനിക്കേണ്ടത് ആണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Story Highlights: kodikkunnil suresh mp against arya rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here