‘ജഴ്സിയണിഞ്ഞ് കൊടിതോരണങ്ങളും ഏന്തി’ യൂത്ത് കോൺഗ്രസിന്റെ ഫുട്ബോൾ ഘോഷയാത്ര

മലപ്പുറം ടൗണിൽ യൂത്ത് കോൺഗ്രസിന്റെ ഫുട്ബോൾ ഘോഷയാത്ര. കോൺഗ്രസ് കൊടികളൊന്നും ഇല്ലാതെയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ ഘോഷയാത്ര നടന്നത്. (youth congress support on qatar world cup at malappuram)
ലോകകപ്പ് ഫുട്ബോളിൽ മൽസരിക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് കൊടിതോരണങ്ങളും ഏന്തിയായിരുന്നു യുവനേതാക്കൾ ആവേശം പകർന്നത്. യൂത്ത് കോൺഗ്രസിന്റെ ഫുട്ബോൾ ഘോഷയാത്രയിൽ റിജിൽ മാക്കുറ്റി, ജോയ്, ശ്രാവൺ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു
‘ഫുട്ബോൾ ആവേശം കേരളത്തിലെ ചെറുപ്പക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ഇത് നല്ല ലഹരിയാണ്. മയക്ക് മരുന്നുപോലെ അപകടം ചെയ്യുന്ന ലഹരിയല്ല. യൂത്ത് കോൺഗ്രസ് ഫുട്ബോൾ ആവേശത്തെ പൂർണ്ണമായി ഏറ്റെടുക്കുന്നു. യൂത്ത് കോൺഗ്രസും ഫുട്ബോളിനെ വരവേൽക്കാൻ ഒരുങ്ങി. ഒരു തികഞ്ഞ അർജന്റീനിയൻ ആരാധകനാണ്. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മെസിയെ തന്നെയാണ്’ – ഷാഫി പറമ്പിൽ പറഞ്ഞു.
Story Highlights: youth congress support on qatar world cup at malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here