കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 39,000 തൊട്ടു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ വിപണിവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. ഇന്നലെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4800 രൂപയും പവന് 38,400 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
Read Also: ട്രൂകോളർ വേണ്ട, വിളിക്കുന്നവരുടെ പേര് സ്ക്രീനിൽ കാണിക്കും; വ്യാജൻമാരെ പിടിക്കാൻ പുതിയ നീക്കവുമായി ട്രായ്
അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.
Story Highlights: gold rate hiked november 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here