Advertisement

ഇന്ത്യൻ ക്രിക്കറ്റ് ടീം: സെലക്ടർമാരെ തേടി ബി.സി.സിഐ, അപേക്ഷ ക്ഷണിച്ചു

November 18, 2022
3 minutes Read

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടെത്താനുള്ള സെലക്ടർമാരെ തേടി ബിസിസിഐ. സെലക്ടർമാരെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചതായി ദി ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ബി.സി.സി.ഐ വെബ്‌സൈറ്റിൽ സെക്രട്ടറി ജയ്ഷാ അറിയിച്ചു.നവംബർ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.(bcci invites applications for national selectors)

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

ബി.സി.സി.ഐ നിർദേശിച്ച മാനദണ്ഡങ്ങളുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് ഏഴു ടെസ്റ്റ് മാച്ചുകൾ കളിച്ചിരിക്കണം, അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരാനുഭവം വേണം, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. ചുരുങ്ങിത് അഞ്ചു വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അഞ്ചു വർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയംഗമാകാൻ പാടില്ല.

Story Highlights: bcci invites applications for national selectors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top