വൈദ്യുത ബിൽ അടയ്ക്കാനും മറ്റു ചെലവുകൾക്കും രാജ്ഭവന് 20 ലക്ഷം; തുക അനുവദിച്ച് സർക്കാർ

വൈദ്യുത ബിൽ അടയ്ക്കാനും മറ്റു ചെലവുകൾക്കും രാജ്ഭവന് 20 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവ്. പെട്രോൾ അടിക്കാൻ 5 ലക്ഷം രൂപയും. വൈദ്യുത ബിൽ അടയ്ക്കാൻ 5 ലക്ഷം രൂപയും അനുവദിച്ചു. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയിരുന്നു. കത്തിന് മറുപടിയായാണ് സർക്കാർ തുക അനുവദിച്ച ഉത്തരവ് ഇറക്കിയത്.(government allowed 20 lakhs to rajbhavan)
എന്നാൽ സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിഷയമാകും. മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെന്ന് ഗവർണർ പറഞ്ഞു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി അത്ഭുതപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയിലെ ബാനർ വിഷയത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്ന് നിർദേശിച്ചു. അവർ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവർണർ വ്യകത്മാക്കി.
Story Highlights: government allowed 20 lakhs to rajbhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here