ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനം; ഇടപെടലുമയി ഹൈക്കോടതി

ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. (highcourt against sabarimala helicopter service)
ശബരിമല ദർശനത്തിന് ദിവസേന അൻപതിനായിരം രൂപയ്ക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചുകൊണ്ട് ഹെലി കേരള കമ്പനി വെബ്സൈറ്റിൽ കാണിക്കുന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടാണ് ദേവസ്വം ബഞ്ച് ഇടപെട്ടത്. ഹെലികേരള കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
അതേസമയം, കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണോ ഹെലികോപ്റ്റർ സർവീസ് നടത്തുന്നത് എന്നാണ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത് വിഷയത്തിൽ നാളെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും.
Story Highlights: highcourt against sabarimala helicopter service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here